പ്രളയത്തില്‍ ഉപയോഗശൂന്യമായ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കണം:ഡി.വൈ.എഫ്.ഐ കല്ലുവയല്‍ യൂണിറ്റ്
നീര്‍വാരം:പ്രളയത്തില്‍ മണല്‍ നിറഞ്ഞും,വന്‍കിടങ്ങുകള്‍ രൂപപ്പെട്ടും ഉപയോഗശൂന്യമായ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നും, വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ത്വരിതപ്പെടുത്തണമെന്നും ഡി.വൈ.എഫ്.ഐ കല്ലുവയല്‍ യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു.വി.എല്‍ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഹരിപ്രിയ എസ്.എച്ച് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വെന്‍ഷനില്‍ സുജേഷ് എം.ആര്, കെ.സുധാകരന്, പ്രദീഷ് കെ.എസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍ കെ.പി സ്വാഗതവും അഖില്‍ നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായി അമല്‍ (പ്രസിഡന്റ്), അഖില്‍ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍