കഞ്ചാവുമായി വയോധികന് അറസ്റ്റില്‍
വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി വയോധികന് അറസ്റ്റില്‍. കമ്പളക്കാട് ചേനോത്ത് വീട്ടില്‍ സി.എച്ച് അബൂട്ടി (58) യെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷര്‍ഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബത്തേരി ടൗണില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.ഇയാളുടെ കൈവശം വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 125 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് ബി.ആര്,ജ്യോതിസ് മാത്യു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍