സൈക്ലിംങ് ലോഗോ പ്രകാശനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി:വയനാട് ജില്ലാ സൈക്ലിംങ് അസോസിയേഷന്റേയും, മക് ലോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റേയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടേയും ,ഇക്റ ഹോസ്പിറ്റലിന്റേയും, സൈക്കിള്‍ ബഡീസിന്റേയും സഹകരണത്തോടെ ഡിസംബര്‍ 23ന് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടത്തുന്ന മെഗാ സൈക്ലത്തോണ്‍ റാലിയുടെ ലോഗോ പ്രകാശനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബു നിര്‍വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റ്റിംങ് കമ്മിറ്റി ചെയര്മാന് സി.കെ. സഹദേവന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ സലിം കടവന്‍, ജില്ലാസൈക്ലിംങ് അസോസിയേഷന് സെക്രട്ടറി സുബൈര്‍ ഇളകുളം, പ്രസിഡണ്ട് സത്താര്‍ വില്‍ട്ടണ്‍ ,ട്രഷറര്‍ ഷിംജിത്ത് ദാമു ,രൂപേഷ് കെ.ഡേവിഡ്, നഗരസഭാ സെക്രട്ടറി അസ്കര്‍ അലി, നിസാര്‍ നീഡ്സ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍