വികസന സെമിനാര്‍ നടത്തി
സുല്‍ത്താന്‍ ബത്തേരി നഗരസഭ 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. പത്തൊമ്പതര കോടി രൂപ വകയിരുത്തിയാണ് വാര്‍ഷിക പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പശ്ചാത്തല മേഖലയില്‍ അഞ്ചു കോടി രൂപ, ഉല്പാദന മേഖലയില്‍ 50 ലക്ഷം രൂപ, സേവന മേഖലയില്‍ രണ്ടു കോടി രൂപ, ഹരിത കേരള മിഷന് പദ്ധതികള്‍ക്കുവേണ്ടി ഒരു കോടി രൂപ, വനിത, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഒന്നരക്കോടി രൂപ, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ മൂന്നരക്കോടി രൂപ, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തനത് ഫണ്ടില്‍ നിന്ന് ആറു കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്.നഗരസഭാ ചെയര്മാന് ടി.എല്‍ സാബു അധ്യക്ഷത വഹിച്ചു. നഗരസഭാ ആസൂത്രണ സമിതി ചെയര്മാന് പ്രൊഫ. തോമസ് തേവര പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അംഗങ്ങളായ സി.കെ സഹദേവന്, ബാബു അബ്ദുറഹ്മാന്, പി.കെ സുമതി, എല്‍സി പൗലോസ്, വല്‍സ ജോസ് കൗണ്‍സിലറായ പി പി അയ്യൂബ്, നഗരസഭാ സെക്രട്ടറി അലി അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍