വീട്ടുമുറ്റത്തൊരുക്കിയ കൂറ്റന്‍ നക്ഷത്രം കൗതുകമാകുന്നു
പുല്‍പ്പള്ളി: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍പ്പളളി സുരഭിക്കവല പാലറയക്കല് മാത്യുവിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ ഭീമന് നക്ഷത്രം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. ഇരുനില വീടിന്റെ ഉയരത്തിലണ് നക്ഷത്രമൊരുക്കിയിരിക്കുന്നത്.കമുക് തടികളും,50 മീറ്ററോളം തുണിയും, എല്‍.ഇ.ഡി ബള്‍ബും ഉപയോഗിച്ചാണ് നക്ഷത്ര ഭീമനെ നിര്‍മ്മിച്ചത്.മൂന്ന് ദിവസം കൊണ്ട് മാത്യുവിന്റെയും മകന് അമലിന്റെയും നേതൃത്വത്തിലാണ് നക്ഷത്ര നിര്മ്മാണ് പൂര്‍ത്തീകരിച്ചത്.7000 ത്തോളം രുപ ചിലവ് വന്നതായും വീട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍