റിപ്പണ്‍ വാളത്തൂരില്‍ വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി ;360 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
എക്സൈസ് ഇന്റലിജന്റ്സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി ടോമിയും സംഘവും നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. റെയിഡില്‍ 360 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി ചാരായം തയ്യാറാക്കുന്നതിനായി സൂക്ഷിച്ച വാഷാണ് പിടികൂടിയത്.വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കുറ്റത്തിന് മേപ്പാടി സ്വദേശി മലയില്‍ അനീഷ് എന്നയാളുടെ പേരില്‍ കേസെടുത്തു. വാളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ പരിസരത്തെ കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് പിടികൂടിയത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി ചാരായം തയ്യാറാക്കുന്നതിനായി സൂക്ഷിച്ച വാഷാണ് പിടികൂടിയത്. വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കുറ്റത്തിന് കെട്ടിടത്തിന്റെ നടത്തിപ്പുകാരനായ മേപ്പാടി സ്വദേശി മലയില്‍ അനീഷ് എന്നയാളുടെ പേരില്‍ കേസെടുത്തു. റെയിഡില്‍ ഫോറസ്റ്റ് വടേരി സെക്ഷന്‍ ഓഫീസിലെ ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ വി.കെ.ദാമോദരന്‍ ,വാച്ചര്‍ ബാബു, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം കെ സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ രമേഷ് , കെ. മനോഹരന് സിഇഓ മാരായ വി.രഘു,കെ.കെ.സുധീഷ്, പിന്റോ ജോണ്‍, വനിത സിഇഓ നെസ്സിമോള്‍ ്രൈഡവര്‍ ബീരാന് കോയ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍