മോഷണ കേസിലെ പ്രതി അറസ്റ്റില്‍
ഈ മാസം 8 ന് കല്‍പ്പറ്റ കൈനാട്ടിയിലെ സിറ്റി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ കുത്തിതുറന്ന് കയറി 11000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ അറമല ലക്ഷം വീട് കോളനിയിലെ മുരുകന് (27) നെയാണ് അറസ്റ്റ് ചെയ്തത്. അന്നേ ദിവസം സമീപത്തെ മറ്റ് 3 കടകളിലും ഇയ്യാള് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍