കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: കര്‍ഷക കോണ്‍ഗ്രസ് പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പ്രകൃതിക്ഷോഭത്തില്‍ വിളകള്‍ നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നു ആവശ്യപ്പെട്ടായിരുന്നു സമരം. കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലായി 15,000ല്‍പരം കര്‍ഷകരാണ് വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിനു അപേക്ഷ നല്കി കാത്തിരിക്കുന്നതെന്നു ഏബ്രഹാം പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ പുല്‍പ്പള്ളി മേഖലയില്‍ കുരുമുളക്, കമുക്, കാപ്പി, വാഴ കൃഷികള്‍ വന്‍തോതില്‍ നശിച്ചു. കെടുതികളെ അതിജീവിച്ച കൃഷിയിടങ്ങളില്‍ കനത്തതാണ് ഉത്പാദനത്തകര്‍ച്ച. കൊടിയ പ്രതിസന്ധിയിലാണ് കര്‍ഷക കുടുംബങ്ങള്‍. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൃഷി വകുപ്പ് കൂട്ടാക്കുന്നില്ല. കാലവര്‍ഷത്തിനിടെ പുല്‍പ്പള്ളി മേഖലയില്‍ കാര്യമായ കൃഷിനാശം ഉണ്ടായില്ലെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തത്. ഇത് കര്‍ഷകദ്രോഹമാണെന്നും ഏബ്രഹാം പറഞ്ഞു. <യൃ> കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. ആന്റണി ചോലിക്കര, ടോമി തേക്കുമല, വി.ഡി. ജോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ഷാജി കുന്നത്ത്, വിന്‍സന്റ് ചേരവേലി, എം.ജെ.ബാബു, കെ.സി.ജേക്കബ്, ടി.വിജയന് ,ടി.കെ.തോമസ്, കെ.ടി.തോമസ്, സന്തോഷ് കുമാര്‍, ഷാജി , ജോയി പുളിക്കല്‍, സുനില്‍കുമാര്‍, കെ.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍