കൃപാലയ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ കൂട്ടായ്മയൊരുക്കി ജയശ്രീ സ്കൂള്‍.
പുല്‍പ്പള്ളി :കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹകൂട്ടായ്മയൊരുക്കി ജയശ്രി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുക, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളിലെ മാനവീകത ഉണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി. കൃപാലയ സ്കൂളിലെ 90 ഓളം വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ അനുജന്മാരും സഹോദരരും പഠിക്കുന്ന സ്കൂളിലെത്തിയത്. പുല്പള്ളി ജയശ്രി ഹയര്‍സെക്കണ്ടറി സ്കൂളിലെത്തിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. സി കെ. രാഘവന് മെമ്മോറിയല്‍ ബി എഡ് കോളേജിലെയും ടി ടി ഐയിലെയും അധ്യാപക വിദ്യാര്‍ത്ഥികളും ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ എന്‍ എസ് എസ്, സ്കൗട്ട് & ഗൈഡ് വിദ്യാര്‍ത്ഥികളും എസ് പി സി കേഡറ്റുകളും, റെഡ്ക്രോസ് അംഗങ്ങളും ഭിന്നശേഷി വിദ്യാര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവച്ചു. വിദ്യാര്‍ത്ഥികള്‍ മരച്ചുവട്ടില്‍ ഒന്നിച്ചിരുന്ന് പാട്ടുപാടുകയും കഥ പറയുകയും നൃത്തമാടുകയും ചെയ്തു. ജയശ്രിയിലെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമൊത്ത് സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഒരു ദിവസം നീണ്ട സന്ദര്‍ശനത്തിനൊടുവില്‍ വലിയ സൗഹൃദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജയശ്രിയില്‍ നിന്നും മടങ്ങിയത്. കൃപാലയ സ്കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സ് മരിയയുടെയും കോ-ഓര്‍ഡിനേറ്റര്‍ ഷിബുവിന്റെയും നേതൃത്വത്തിലാണ് കുട്ടികളെത്തിയത്. ജയശ്രി സ്കൂള്‍ മാനേജര്‍ കെ. ആര്. ജയറാം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ. റാണി വര്‍ഗ്ഗീസ്, കെ. ആര്. ജയരാജ്, ഷീന ജയറാം, ജെസ്സി ജോണ്സന്, പി. ബി. ഹരിദാസ്, എന്‍. എന്‍. ചന്ദ്രബാബു, അനീഷാബീഗം, കെ. പി. ഗോവിന്ദന്‍കുട്ടി, ഷാജി പനച്ചിക്കല്‍, എം. വി. ബാബു,അനീഷാദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍