ജൈവ പച്ചക്കറി വിപണനവുമായി മുള്ളന്‍കൊല്ലി സെന്റ്.തോമസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി:വീടുകളില്‍ വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ വില്‍ക്കാനും വാങ്ങാനും അവസരമൊരുക്കി മുള്ളന്‍കൊല്ലി സെന്റ് തോമസ് സ്കൂള്‍.വിദ്യാലയത്തില്‍ നിന്ന് വിതരണം ചെയ്ത പച്ചക്കറി വിത്തുകളും സ്വന്തം വീടുകളിലെ വിത്തുകളും ഉപയോഗിച്ച് നട്ട് വളര്‍ത്തിയ പച്ചക്കറികള്‍ ന്യായവിലയില്‍ വില്ക്കാന് ഉള്ള അവസരം മാസത്തില്‍ രണ്ടുതവണ വീതം ഒരുക്കുന്നു.നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉച്ച സമയത്തെ വിശ്രമവേളയില്‍ നടത്തിയ ചന്തയില്‍ പച്ചക്കറികള്‍ വാങ്ങി.ജൈവ ഉല്പന്നങ്ങളുടെ ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കുക,സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.ഈ പച്ചക്കറികള്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിനും ഉപയോഗിച്ച് വരുന്നു. പ്രധാനാധ്യാപകന് ബിജു മാത്യു, പി.സി.റാണി, ആന്റണി മങ്കടപ്ര, ജെയ്മോള്‍ തോമസ്, കെ.കെ.ശിവാനന്ദന്, അനു ജോസഫ്, അജീഷ്, നിത്യദേവസ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍