ബാലവേലക്കെതിരെ കര്‍ശന നടപടി

കുട്ടികളെ അടക്കപറിക്കല്‍, കാപ്പിപറിക്കല്‍ തുടങ്ങിയ തൊഴില്‍ ചെയ്യിക്കുന്നതും ചൈല്‍ഡ് ആന്റ് അഡോലസന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റഗുലേഷന്‍) ആക്ട് പ്രകാരം 6 മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 20,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്നും, ബാല വേല ചെയ്യിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് എന്നിവര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസറെ അറിയിക്കണം. ഫോണ്‍ ജില്ലാ ലേബര്‍ ഓഫീസ്, കല്‍പ്പറ്റ 04936 203905, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കല്‍പ്പറ്റ 04936 205711, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, മാനന്തവാടി 04935 241071, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി 04936 220522, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 207800, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 1516 ടോള്‍ഫ്രീ നമ്പര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍