യുവാവിനെ വാഴത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പുതുശ്ശേരി തരുവണമിറ്റം കുറിച്ച്യ കോളനിയിലെ കേളുവിന്റെ മകന് അനില്‍ (25) നെയാണ് വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയ അനിലിനെ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൊണ്ടര്‍നാട് എസ്ഐ മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് അടക്കമുള്ള മറ്റ് നടപടികള്‍ നാളെ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍