ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
പുല്‍പ്പള്ളി: രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദര്‍ശിന്റെ ചികിത്സാ ചിലവിനുള്ള ധനസമാഹരണത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.ഗ്രാമപ്പഞ്ചായത്തംഗം നിഷ ശശി ചെയര്‍പേഴ്സണും കെ.വി. ജോബി കണ്‍വീനറായുമാണ് കമ്മിറ്റി രൂപീകരിച്ചത്.സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ ചെയര്‍പേഴ്സണ്‍ന്റേയും കണ്‍വീനറുടെയും പേരില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0260053000031031. ഐ.എഫ്.എസ്.സി. എസ്.ഐ.ബി.എല്‍ 0000260. ആദര്‍ശിന്റെ ജീവന് രക്ഷിക്കാനായി സുമനസ്സുകള്‍ സഹായിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. നിഷ ശശി, ജോബി കരോട്ടുകുന്നേല്‍, ശ്രീനിവാസന് പുളിക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍