ചെസ്സ് മത്സരവും ലഹരിവിരുദ്ധ ബോധവത്കരണ ചിത്ര പ്രദര്‍ശനവും നടത്തി
വിമുക്തി പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്തും ബത്തേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായി ചെസ്സ് മത്സരവും ലഹരിവിരുദ്ധ ബോധവത്കരണ ചിത്ര പ്രദര്‍ശനവും നടത്തി. അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തിയ പരിപാടി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് പി എം തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് റ്റി ,ഇന്ത്യന്‍ ചെസ് അക്കാദമി ഭാരവാഹികളായ കല്പന ബിജു, സന്തോഷ്, ഞ രമേഷ് എന്നിവരും ടൂര്‍ണ്ണമെന്റ് കോഓര്‍ഡിനേറ്റര്‍ പി.എസ്സ്. വിനീഷ് , എക്സൈസ് ജീവനക്കാരായ ജോഷി തുമ്പാനം, ജലജ എം.ജെ എന്നിവരും വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് റഷീദ് എം എന്നിവരും സംസാരിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി സുനിത വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.സീനിയര്‍ വിഭാഗത്തില്‍ നാഷണല്‍ താരം അലക്സ് തോമസ് ഒന്നാം സ്ഥാനവും വി.ആര്. സന്തോഷ് രണ്ടാം സ്ഥാനവും അഭിനവ് സത്യജിത്ത് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ അദ്വൈത് ഷിബു, ദീപക് ഇ പ്രകാശ്, അദ്വൈത് സത്യജിത്ത് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി . ഡ15 വിഭാഗത്തില്‍ അഭിനവ് രാജ് ജേതാവായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍