നാടന്‍ പാട്ടില്‍ ഇരുവിഭാഗത്തിലും എ ഗ്രേഡുമായി നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്.എസ്
സര്‍ഗോത്സവത്തിന്റെ തുടര്‍ച്ചയായി വയനാടന്‍ ഗോത്ര താളം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലും ഒന്നാമത്.നാടന്‍ പാട്ട് മത്സരത്തില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്.എസിലെ കുട്ടികള്‍ക്ക് ഹൈസ്സ്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡി.20 ടീമുകള്‍ പങ്കെടുത്ത എച്ച്.എസ്.എസ് നാടന്‍പാട്ട് മത്സരത്തില്‍ 95 പോയന്റോടെ നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്കൂളിലെ കൂട്ടികള്‍ ഒന്നാമത്. സബ് ജില്ലാ തലത്തില്‍ നിന്നും അപ്പീല്‍ നല്‍കിയാണ് ഈ വിദ്യാര്‍ത്ഥികള്‍ ജില്ലയിലും സംസ്ഥാനതലത്തിലും തിളകമാര്‍ന്ന വിളയം കരസ്തമാക്കിയത്. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ പ്രജോദ് സി.വി ഇരുളം, പ്രസാദ് ചുള്ളിയോട് എന്നിവരാണ് കുട്ടികളെ പരിശിലിപ്പിച്ചത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സര്‍ഗോത്സവത്തിലും ഇവര്‍ വിജയികളായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍