മൗണ്ടെയിന്‍ സൈക്ലിങ് മത്സരം;വയനാടന്‍ സാന്നിധ്യമായി മൂന്ന് താരങ്ങള്‍

മാനന്തവാടി:അന്താരാഷ്ട്ര മൗണ്ടെയിന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനൊപ്പം നടന്ന ദേശീയ മത്സരത്തില്‍ വയനാടിന്റെ മൂന്ന് താരങ്ങളും.പുരുഷവിഭാഗത്തില്‍ മുട്ടില്‍ എടപ്പെട്ടി ഫിറോസ് മന്‍സില്‍ ഫിറോസ് അഹമ്മദും വതിതാ വിഭാഗത്തില്‍ മുണ്ടേരി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ആഗ്‌നസ് ട്രീസയും,വി.എസ് അനശ്വരയുമാണ് പങ്കെടുത്തത്. കര്‍ണാടകയില്‍ ബൈക്ക് മെക്കാനിക്കായി ജോലിചെയ്യുന്ന ഫിറോസ് ബോക്‌സിങ് താരം കൂടിയാണ്. ബംഗളൂരിലാണ് സൈക്ലിങ് പരിശീലിക്കുന്നത്. പോളിടെക്‌നിക് പഠനത്തിനിടയിലാണ് സൈക്ലിങ്ങിലേക്ക് തിരിയുന്നത്. സൈക്ലിങ്ങില്‍ കര്‍ണാടക സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ദേശീയ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. എടപ്പെട്ടയില്‍ മച്ചാന്‍ മെസ്സ് ഹൗസ് നടത്തുന്ന അഹമ്മദിന്റെ മൂത്ത മകനാണ്. ഉമ്മ: ഫരീദ. ചുണ്ടേല്‍ വേലിക്കകത്ത് മര്‍ട്ടിന്‍-ജാന്‍സി ദമ്പതിമാരുടെ മകളാണ് ആഗ്‌നസ് ട്രീസ. നാല് വര്‍ഷമായി സൈക്ലിങ് പരിശലിക്കുന്നുണ്ട്. മുട്ടില്‍ വടക്കേതില്‍ സുരേഷ്-ബിന്ദു ദമ്പതിമാരുടെ മകളായ അനശ്വര സൈക്ലിങ് പരിശീലനം തുടങ്ങിയിട്ട് ഒരുവര്‍ഷം ആയിട്ടേയുള്ള. വിജയത്തിനപ്പുറം പരിശീലനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് ഇരുവരും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍