മൂന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍; പിടിയിലായത് മലപ്പുറം സ്വദേശി
മലപ്പുറം മഞ്ചേരി സ്വദേശി സല്‍മാനുള്‍ ഫാരിസ് (22) ആണ് പിടിയിലായത്. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം റെജിലാലും സംഘവും വടുവഞ്ചാല്‍ ചോലാടി പാലത്തിന് സമീപം ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ കെഎല്‍ 10 എ.വൈ 5485 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ പികെ പ്രഭാകരന്, കെബി ബാബുരാജ്, സിഇഓ മാരായ കെവി പ്രകാശന്, മിഥുന്, മുജീബ് റഹ്മാന്, എ അനില്‍, പിഎസ് സുഷാദ്, വുമണ്‍ സിഇഓ ശ്രീജമോള്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍