ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
മീനങ്ങാടി ഗവ.പോളീടെക്നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി അദ്ധ്യക്ഷത വഹിച്ചു.ഡോ.നരേഷ് ബാലകൃഷ്ണന്,എക്സൈസ് പ്രിവന്റീവ് ഇന്‍സ്പെക്ടര്‍ ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.മുരളീധരന് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബാബു എം.വി,അമാനുള്ള എം.ബി, എ.കെ മനോജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍