വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു
പുല്‍പ്പള്ളി:മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനും മറ്റ് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും വേണ്ടി സമുദായത്തെ പിണറായിയുടെ മുമ്പില്‍ അടിയറവ് വെച്ചൂവെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി. സംസ്ഥാന യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു.എസ്.എന്‍.ഡി.പി. കാപ്പിസെറ്റ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മയും വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കലും നടത്തിയത്.എസ്എന്‍ഡിപി യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ദിനേശന് കൊല്ലപ്പള്ളിയില്‍, ശാഖാ പ്രസിഡന്റ് ബിജു വട്ടപ്പാറ, സെക്രട്ടറി വിപി ജിനിലാല്, മണി പാമ്പനാല്‍, ബിജു തെക്കേക്കര, കെഡി സുനില്‍കുമാര്‍, എന്‍. വാമദേവന്, സുര തൈപ്പറമ്പില്‍, വിനോദ് പനയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍