കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍ ;പിടിയിലായത് വിദ്യാലയ പരിസരങ്ങളില്‍ കഞ്ചാവ് വില്ക്കുന്നയാള്
ബത്തേരി കുപ്പാടി ശ്രീവിലാസം വീട്ടില്‍ എസ് ജെ ശ്രീജേഷ് (32) നെയാണ് ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി രാജേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.സ്കൂള്‍ കോളേജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്നും 100ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച കെഎല്‍ 11 ഇസെഡ് 253 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ പിന്നീട് ബത്തേരി കോടതിയില്‍ ഹാജരാക്കി. പരിശോധയ്ക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ സികെ ഷാജി, രജrഷ് കോമത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ്, മനോജ്, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍