മാധവന് നായര്‍ പുരസ്കാരം പ്രൊഫ.ടി. മോഹന്‍ ബാബുവിന്
പുല്പള്ളി:ഈ വര്‍ഷത്തെ കുപ്പത്തോട് മാധവന് നായര്‍ പുരസ്കാരം പ്രൊഫ.ടി. മോഹന്‍ ബാബുവിന് നല്കാന് തീരുമാനിച്ചതായി പുരസ്കാര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പഴശ്ശിരാജാ കോളേജിന്റെ പ്രിന്‍സിപ്പാളായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പ്രൊഫ.ടി. മോഹന്‍ബാബുവിനെ പുല്‍പ്പള്ളി മേഖലയെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.ഡിസംബര്‍ 6 ന് കുപ്പത്തോട് മാധവന് നായര്‍ അനുസ്മരണ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ നിര്‍വ്വഹിക്കും.കെ.എല്‍. പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. എം. ഗംഗാധരന് മാസ്റ്റര്‍, എം.ബി. സുധീന്ദ്രകുമാര്‍, ടി.വി. സന്തോഷ്കുമാര്‍!!!, മത്തായി ആതിര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍