പാടിച്ചിറ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:മാസങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്കാന് തയ്യാറാക്കാത്തതd മൂലം തൊഴിലാളികള്‍ മുഴു പട്ടിണിയിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് തൊഴിലാളികളോടുള്ള അവഗണനയാണെന്നും കെ.പി.സി.സി.അംഗം കെ.എല്‍ പൗലോസ് പറഞ്ഞു.പാടിച്ചിറ പോസ്റ്റ് ഓഫീസിലേക്ക് മുള്ളന്‍കൊല്ലി കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളി വഞ്ചന നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് തൊഴിലാളികളോടൊപ്പം നിന്ന് ജനകീയ സമരത്തിന് നേതൃത്വം നല്‍കുംമെന്നും കെ എല്‍ പൗലോസ് പറഞ്ഞു. വര്‍ഗീസ് മുരിയന്‍ കാവില്‍, അദ്ധ്യക്ഷത വഹിച്ചു.തോമസ് പാഴു കാല, മേഴ്സി ബെന്നി, ഗിരിജാ കൃഷ്ണന്, അഗസ്റ്റി പുത്തന്‍പുര' ജാന്‍സി ജോസഫ്, പി.ഡി.സജി, ജോസഫ് പെരുവേലി, ശിവരാമന് പാറക്കുഴി, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍