ആദിവാസി യുവാവ് മുങ്ങി മരിച്ചു
പനമരം മാതോത്ത് പൊയില്‍ ഭാഗത്ത് തൂക്കുപാലത്തിന് സമീപം പുഴയില്‍ ആദിവാസി യുവാവ് മുങ്ങി മരിച്ചു.സമീപത്തെ കന്നൂറ്റിപാടി പണിയ കോളനിയിലെ നായ്ക്കന്റെ മകന് രവി (40) യാണ് മരിച്ചത്. ഇന്നലെ രാത്രി കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനായി പോയ രവി പുഴയിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഇന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.രവിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍