പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു ;റിസോര്‍ട്ടുടമയും, കൂട്ടാളിയും അറസ്റ്റില്‍

വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.റിസോര്‍ട്ട് ഉടമയായപെരിന്തല്‍മണ്ണ പാലത്തിങ്കല്‍ ശ്രീവത്സന്‍ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. പതിനേഴ് കാരിയായ കര്‍ണ്ണാടക സ്വദേശിയായ പെണ്‍കുട്ടിയെ നവംബര്‍ 3 മുതല്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ഇരുവരും പീഡിപ്പിച്ച് വരികയായിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ വന്നവര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെച്ചതായി സൂചനയുണ്ട്.ഇത് സംബന്ധിച്ച് വൈത്തിരി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ശ്രീവത്സനാണ് റിസോര്‍ട്ട് ലീസിനെടുത്തത്. സുഹൃത്തായ രഞ്ജിത്ത് റിസോര്‍ട്ടിലെ തൊഴിലാളിയാണ്.ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൊലീസ് പരിശോധന നടത്തിയത്.മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാലാല്‍ പൊലീസ് റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ച് പൊലീസ് ജില്ലയില്‍ റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.ഇരുവരുടെയും പേരില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് . പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ റെയ്ഡ് ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു . പീഡനം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍