ഫഌഷ് മോബ് അവതരിപ്പിച്ചു
പുല്‍പ്പള്ളി:ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചും ഡിസംബര്‍ 1,2 തിയതികളിലായി പഴശ്ശിരാജ കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കോളിജീയേറ്റ് ആര്‍ച്ചറി ചാമ്പ്യന്ഷിപ്പിന്റയും ഭാഗമായി മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ഫഌഷ് മോബ് അവതരിപ്പിച്ചു.പുല്‍പ്പള്ളി ശ്രീ നാരായണ കോളേജില്‍ നിന്നാരംഭിച്ച പരിപാടി എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,പുല്‍പ്പള്ളി ടൗണ്‍ എന്നിവടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.പരിപാടിക്ക് ജേര്‍ണലിസം തലവന്‍ ഡെനി തോമസ്,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബിന്‍ വര്‍ഗീസ്,അധ്യാപകരായ സുമന് ഫിലിപ്പ് വില്ലോത്ത്,ബിപിന്‍ തോമസ്,ശില്‍പ്പ മാത്യൂ,ക്രിസ്റ്റീന ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍