മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാളിന് കൊടിയേറി
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെരുന്നാളിന് തുടക്കം കുറിച്ച് വികാരി മനയത്ത് ജോര്‍ജ്ജ് കോര്‍ എപ്പിസ്കോപ് കൊടി ഉയര്‍ത്തി.ഇന്ന് നടന്ന വി.മൂന്നിന്മേല് കുര്‍ബാനക്ക് ഫാ.ഗീവര്‍ഗീസ് മേലേത്ത്,ഫാ.ജേക്കബ് മീഖായേല്‍ പുല്ലാട്ടേല്‍,ഫാ.ബൈജു മനയത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.നാളെ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വിശുദ്ധമൂന്നിന്മേല് കുര്‍ബാനയ്ക്ക് ഫാദര്‍ എല്‍ദോ ചീരകത്തോട്ടം,ഫാ.മീഖായേല്‍ ജേക്കബ് പുല്യാട്ടേല്‍,ഫാദര്‍ അതുല്‍ കുമ്പളംപുഴയില്‍ നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍