ചരിത്രം പറയാന്‍ 'തരിയോട്'
ചരിത്രശേഷിപ്പുകളേറെയുള്ള മലബാറിലെ അതിപുരാതന പട്ടണങ്ങളിലൊന്നായ വയനാട്ടിലെ തരിയോടിന്റെ ചരിത്രം പറയുന്ന 'തരിയോട്' എന്ന ഡോക്യുമെന്ററി ഫിലിം അണിയറയില്‍ പുരോഗമിക്കുന്നു.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസാണ്. അഞ്ചു വര്‍ഷത്തെ അന്വേഷണപഠനങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തരിയോടിലും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രവും,ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളുമാണ് ഈ ചരിത്ര ഡോക്യുമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം. കൂടാതെ സ്വര്‍ണ്ണ ഖനനം നാടിന്റെ വികസനത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഖനന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളും ഈ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്.ഒരുപറ്റം യുവാക്കളാണ് ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ അണിയറയിലുള്ളത്. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസാണ്. അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍, മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ അന്വേഷണപഠനങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വായനാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൂടാതെ മലപ്പുറം, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലുമായി ഉടന്‍ ചിത്രീകരണം പൂര്‍ത്തിയാകും. ചില ദേശീയഅന്തര്‍ദേശീയ ചലച്ചിത്ര മേളകളിലൂടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍