ആദര്‍ശിന് സഹായഹസ്തവുമായി സുമനസ്സുകള്‍ രംഗത്ത്
പുല്‍പ്പള്ളി:രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലി സഞ്ജുവിന്റെ മകന് ആദര്‍ശിന് തുടര്‍ചികിത്സ സഹായത്തിനും നിത്യ ചെലവിനുമായി സഹായഹസ്തവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.രക്താര്‍ബുദം ബാധിച്ച ഒന്‍പത് വയസുകാരന് ആദര്‍ശിന്റെ ദുരിത ജീവിതത്തെക്കുറിച്ച് ഓപ്പണ്‍ ന്യൂസറില് വാര്‍ത്ത വന്നതിനെതുടര്‍ന്നാണ് വിവിധ സംഘടനകള്‍ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയത്.ആദര്‍ശിന്റെ ചികിത്സക്കായി ഓള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി കണ്‍വീനര്‍ സി.പി.ജോയിക്കുട്ടി ചെങ്ങനാമീത്തില് ആദര്‍ശിന്റ വീട്ടിലെത്തി അമ്മക്ക് സഹായം നല്കി.ആദര്‍ശിന്റെ ചികിത്സക്കായി പുല്‍പ്പള്ളി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ സഞ്ജു റ്റി.വി എന്ന പേരില്‍ ഇതിനായി അക്കൗണ്ട് ആരംഭിച്ചു.അക്കൗണ്ട് നമ്പര്‍ 02600530000 310 16, ഐ.എഫ്.സി. കോഡ് എസ്.ഐ.ബി.എല്‍ 0000260.കുട്ടിക്ക് അണുബാധ ഏല്ക്കാതെ താമസിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന സഞ്ജുവിനെ ഇപ്പോള്‍ ചണ്ണോത്തു കൊല്ലിയിലെ വാടക വീട്ടിലേക്ക് മാറ്റിയിരിക്കുവാണ്.നിരവധിയാളുകളാണ് ചികിത്സ സഹായ വാഗ്ദാനം ഫോണിലൂടെ ഈ അമ്മയെ അറിയിച്ചിരിക്കുന്നത്. കയറി കിടക്കാന്‍ വീടില്ലാതെ ദുരിതത്തിലായിരിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനും തുടര്‍ ചികിത്സക്കും സഹായം നല്‍കാനും പല സംഘടനകളും തയ്യാറായിട്ടുണ്ട്. ആദര്‍ശിന് അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആദര്‍ശിന്റെ അമ്മയും നാട്ടുകാരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍