പഴശിരാജാ കോളേജ് കമ്മ്യൂണിറ്റി;അവാര്‍ഡ് ദാനം നടത്തി
പുല്‍പ്പള്ളി:വയനാട്ടിലെ സമഗ്ര വികസനത്തിന് സംഭാവന നല്കിയ മഹത് വ്യക്തികളെ ആദരിക്കുന്നതിന് വേണ്ടി പുല്‍പ്പള്ളി പഴശിരാജാ കേളേജ് കമ്മ്യുണിറ്റി നല്കുന്ന ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന ഏഴാ മത് പഴശിരാജാ അവാര്‍ഡ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ഷിഹാബ് തങ്ങള്‍ക്ക് നല്കി. അവാര്‍ഡ് ബത്തേരി രുപതാദ്ധ്യക്ഷന്‍ ഡോ: ജോസഫ് മോര് തോമസി ല്‍ നിന്നും തങ്ങള്‍ക്കു വേണ്ടി ഷഹീര്‍ അലി ഷിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി .മലബാറിന്റെയും സവിശേഷമായ വയനാടിന്റെയും സമഗ്ര വികസനത്തിനും പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യഭ്യാസ പുരോഗതിയ്ക്കും അതുവഴി സാമുഹ്യ ഉന്നമനത്തിനും നല്കിയ സംഭാവനകളും മത സൗഹാര്‍ദ്ദത്തിനും മാനവികതയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു.ബത്തേരി രൂപതാ മുഖ്യ വികാരി ജനറാള്‍ മോര് മാത്യു അറമ്പന്മുടിയില് അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍, പ്രിന്‍സിപ്പാള്‍ എ ഒ റോയ്, സി.ഇ.ഒ ഫാ: ടോണി കോഴി മണ്ണില്‍ പ്രഫ: താരാ ഫിലിപ്പ്, എം.എം സലില്‍, പ്രഫ: ജോഷി മാത്യു എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍