പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിരയാക്കിയ കേസ്; പ്രതിക്ക് പത്ത് വര്‍ഷം തടവും, പിഴയും
സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ നെന്മേനി അച്ചന്‍പടി കോളിയാടി പൂഞ്ഞാലിപറമ്പില് പി.ഇ ഭാസ്ക്കരന്‍ (64) നെയാണ് കല്‍പ്പറ്റ പോക്സോ ആക്ട് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പോക്സോ ആക്ട് 4 വകുപ്പ് പ്രകാരം 10 വര്‍ഷം തടവിനും,25000 രൂപ പിഴയ്ക്കും, ഇന്ത്യന്‍ ശിക്ഷാ നിയമം 506 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ തടവിനുമാണ് പ്രതിയെ ശിക്ഷിച്ചത്. കേസ് അന്വേഷണം നടത്തിയത് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനിലും,പ്രോസിക്യൂഷന് നടപടികള്‍ കൈകാര്യം ചെയ്തത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.ജി സിന്ധുവുമാണ് .കല്‍പ്പറ്റ പോക്സോ ആക്ട് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പ്രതി ആദ്യകാല നക്സലൈറ്റ് പ്രവര്‍ത്തകനും പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണ കേസില്‍ പങ്കാളിയുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍