അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടു നില്ക്കും:എസ്.എഫ്.ഐ
പുല്‍പ്പള്ളി:മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക് അവാര്‍ഡ് നല്കുവാന് തീരുമാനിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐ പഴശ്ശിരാജാ കോളേജ് യൂണിറ്റ് കമ്മറ്റി അറിയിച്ചു.മത മേലധികാരികളെ പ്രീതിപ്പെടുത്തി രാഷ്ട്രീയ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡിന് തിരെഞ്ഞെടുത്തത്.രാഷ്ട്രീയ കക്ഷികളെ പ്രീതിപ്പെടുത്താന്‍ അവാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പഴശ്ശിരാജാ കോളേജ് ഏഴാമത് എന്‍ഡോവ്മെന്റ് അവാര്‍ഡ് പാണക്കാട് തങ്ങള്‍ക്ക് നല്‍കിയതെന്നും എസ്.എഫ്.ഐ ആരോപിച്ചു.കടുത്ത വിദ്യാര്‍ത്ഥി പ്രതിഷേധത്തിനാണ് കാരണമായതെന്നും മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച് പഴശ്ശിരാജാ കോളേജ് യൂണിയന് 'സോവിയറ്റ് യൂണിയന് ' അംഗങ്ങളും,എസ്.എഫ്. ഐ പ്രവര്‍ത്തകരും പരിപാടിയില്‍ വിട്ടു നില്‍ക്കുമെന്നും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍