വേണം പനമരം പോലീസ് സ്റ്റേഷന് സ്ഥിരം കെട്ടിടം ..! അവലോകന യോഗം ചേര്‍ന്നു
പനമരം പോലീസ് സ്റ്റേഷന് സ്ഥിരം കെട്ടിടം നിര്‍മ്മാണ അവലോകന യോഗം പനമരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.കല്‍പ്പറ്റ ഡി.വൈ.എസ്.പി. പ്രിന്‍സ് അബ്രഹാം പദ്ധതി വിശദീകരണം നടത്തി.പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി വില്സന്,വൈസ് പ്രസിഡന്റ് ടി മോഹനന്,ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍,മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ,പൊതു പ്രവര്‍ത്തകര്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. കബീര്‍ എന്നിവര്‍ പങ്കെടുത്തു. ഒരു കോടി 56 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. നിലവില്‍ കണ്ടെത്തിയ സ്ഥലത്ത് അനുമതി ലഭ്യമാകുന്ന പക്ഷം പോലീസ് സ്റ്റേഷന് പരിസരം മനുഷ്യ നിര്‍മ്മിതമായ ചെറു വനമായി നില നിര്‍ത്തുമെന്ന് ഉ്യടു യോഗത്തില്‍ വാഗ്ദാനം ചെയ്തു.മഴക്കാലമായാല്‍ സ്ഥിരം വെള്ളപ്പൊക്കം കാരണം സ്റ്റേഷന് പ്രവര്‍ത്തനം താളം തെറ്റുകയാണ് പതിവ്. ഇത്തവണയുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് പോലീസ് സ്റ്റേഷന് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍