പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം
പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജനുവരി 1 മുതല്‍ 8 വരെ നടക്കുന്ന ആഘോഷ പരിപാടികള്‍ മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍,പി.പത്മനാഭന് മാസ്റ്റര്‍,വിജയന് കുടിലില്‍,മണി പാമ്പനാല്‍,ജയേഷ് ഗോപിനാഥ്,വിജേഷ്, ബാബു വട്ടോളി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍