സ്കൂള്‍ റേഡിയോ ഉദ്ഘാടനം ചെയ്തു
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി സെന്റ്. തോമസ് സ്കൂളിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്കൂള്‍ റേഡിയോ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ദിവസവും വാര്‍ത്തകള്‍, പുതിയ അറിവുകള്‍, കഥ, കവിത, വിജ്ഞാനം എന്നിവ കുട്ടികളില്‍ എത്തിക്കുന്നതിനായാണ് സെന്റ് തോമസ് ലിറ്റില്‍ വോയ്സ് എന്ന പേരില്‍ സ്കൂള്‍ റേഡിയോ ആരംഭിച്ചത്.കുട്ടികളില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ നിന്ന് നറുക്കിട്ടാണ് പേര് തെരഞ്ഞെടുത്തത്. പിറ്റി എ പ്രസിഡന്റ് ബിജു മരോട്ടിമൂട്ടില്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപകന് ബിജു മാത്യു, റാണി പി.സി., മേരി പി.ജെ, ജെയ്മോള്‍, ആന്റണി മങ്കടപ്ര, മിന് സിമോള്, സ്മിത ഇ.കെ.,സ്കൂള്‍ ലീഡര്‍ നിത്യ ദേവസ്യ, ദീപക് സിറിയക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍