ഏകദിന യോഗ പരിശീലനം നടത്തി
പൂതാടി ഗ്രാമപഞ്ചായത്തും ഹോമിയോപ്പതി ആയുഷ്മാന്‍ഭവ പദ്ധതിയും സംയുക്തമായി തെരഞ്ഞെടുത്ത കുടുംബശീ വനിതകള്‍ക്ക് ഏകദിന യോഗ പരിശീലനം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടത്തിയ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമഹ്ണ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സാബു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോര്‍ജ്ജ് പുല്പാറ, പൂതാടി സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജി എസ്.എന്‍ എന്നിവര്‍ സംസാരിച്ചു. പൂതാടി, ഇരുളം, വാകേരി എന്നീ കേന്ദ്രങ്ങളിലും കുടുംബശ്രീ വനിതകള്‍ക്കായി യോഗ പരിശീലനം നടത്തും. ഇതോടൊപ്പം പ്രകൃതി ജീവന ക്ലാസ,് വ്യക്തിത്വ വികാസ ക്ലാസ,് ആരോഗ്യബോധവത്കരണ ക്ലാസ് തുടങ്ങിയവയും നല്‍കും. ഡോ. സുനില്‍കുമാര്‍, ഡോ. നിള കൃഷ്ണന്, ജെയിംസ് തോമസ് തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍