വിളവെടുപ്പ് ഉത്സവം നടത്തി
ജൈവ പച്ചക്കറിക്കൃഷിയില്‍ വിജയം കൊയ്ത് പെരിക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. മുള്ളന്‍കൊല്ലി കൃഷിഭവന്റെ സഹകരണത്തോടെ അരയേക്കര്‍ കൃഷിയിടത്തില്‍ വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴിയില്‍ നിര്‍വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ രവി.എം.ആര്,കൃഷി വകുപ്പ് ഓഫീസര്‍ അജില്‍ ,പി.ടി.എ പ്രസിഡന്റ് എന്‍.ടി. മത്തച്ചന്,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സജി പി.എന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍