അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രികനില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ എറണാകുളം കുന്നുകര കത്തനാര് പള്ള വീട്ടില്‍ അരുണ്‍ (25) നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.30 ന് കര്‍ണാടക ഭാഗത്തു നിന്നും വന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചത്. പ്രതിക്കെതിരെ ഒരു എന്‍.ഡി.പി.എസ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ അസീസ്, പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍