ഉദ്ഘാടനം നിര്‍വഹിച്ചു

വയനാട് ജില്ലാ കുടുംബകോടതി കല്‍പ്പറ്റ കോടതി സമുച്ചയത്തിലുള്ള മുന്‍ ജില്ലാ കോടതി കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം ബഹു. ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു നിര്‍വഹിച്ചു. ഇതുവരെയും വളരെ പരിമിതമായ സൗകര്യത്തോടു കൂടി ഗവ: ഗസ്റ്റ് ഹൗസിന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബകോടതി കേരള ഹൈക്കോടതി മുന്‍കൈ എടുത്താണ് മാറ്റി സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ജഡ്ജി വി. വിജയകുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് പി.എം. രാജീവ്, സെക്രട്ടറി അഡ്വക്കേറ്റ് ബൈജു മാണിശ്ശേരിയില്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജ്മാരായ വിനേദ് ചുണ്ടന്‍ സി.ജെ, എം. മധു, മുന്‍സിഫ് ബിജു, സീനിയര്‍ അഭിഭാഷകരായ പി. ചാത്തുക്കുട്ടി, ജോഷി സിറിയക്, കെ. ശശികുമാര്‍, പി.ബി. വിനോദ് കുമാര്‍, പി.കെ. ദിനേഷ് കുമാര്‍, വി.എം. സിസിലി, പി.സി. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍