പുസ്തക ചര്‍ച്ച നടത്തി

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുസ്തക ചര്‍ച്ച നടത്തി. രാജേഷ് ആര്‍ വര്‍മ്മയുടെ ചുവന്ന ബാഡ്ജ് എന്ന കൃതി ഡോ. നീതു ചന്ദ്രന്‍ അവതരിപ്പിച്ചു. സമകാലീന ഇന്ത്യയിലെ രാഷ്ട്രിയ, സാംസ്‌കാരിക രംഗങ്ങളിലെ ഫാസിസ്റ്റ് പ്രവണതകളുടെ നേര്‍ക്കാഴ്ചകള്‍. ഭാവനാത്മകമായ രചനാസങ്കേതത്തിലൂടെ അനുവാചകരിലേക്ക് പകരുന്ന അപൂര്‍വമായ പുസ്തകമാണിത്. പ്രവചനാത്മകമായി ഭാവിയെ രേഖപ്പെടുത്താന്‍ ആത്മകഥാപരമായ ആഖ്യാനത്തിലൂടെ ഗ്രന്ഥകാരന് കഴിഞ്ഞുവെന്ന് ചര്‍ച്ച വിലയിരുത്തി. ചര്‍ച്ചാവേദി കണ്‍വീനര്‍ എം. ഗംഗാധരന്‍ മോഡറേറ്ററായിരുന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജന്‍ ജോസ്, സെക്രട്ടറി വി.കെ. പ്രസാദ്, ജിതേന്ദു, ഹാരിസ് ടി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍