പോലീസിന് ചേരുന്നത് റെഡ് വളണ്ടിയര്‍ യൂണിഫോം :സജി ശങ്കര്‍.
ബത്തേരി: പിണറായി വിജയന്റെ ഭരണത്തിന്റെ കീഴില്‍ പോലീസിന് ചേരുന്നത് റെഡ് വളണ്ടിയര്‍ യൂണിഫോം ആണെന്ന് ബി.ജെ.പി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍. അത്തരം പ്രവര്‍ത്തികളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സന്നിധാനത്ത് ശരണം വിളിക്കുന്ന അയ്യപ്പ ഭക്തരെപ്പോലും അറസ്റ്റ് ചെയ്യുന്ന പോലീസായി കേരള പോലീസ് മാറി. എ.കെ. ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് പോലീസ് ശബരിമലയില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം.ബത്തേരിയില്‍ യുവമോര്‍ച്ച ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കള്ളക്കേസെടുത്ത് കെ.സുരേന്ദ്രനെ ജയിലിലടച്ച നടപടി ജനാധിപത്യ വിരുദ്ധമാണ്. ആചാര സംരക്ഷണത്തിന് വേണ്ടി പോരാടുന്നവരെ ജയിലിലടയ്ക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ തികയാതെ വരുമെന്നും പോലീസിന്റെ കിരാത വാഴ്ചക്കെതിരെ ഈ മാസം 28ന് ജില്ലകളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടി. റെനീഷ് മുഖ്യ പ്രഭാഷണം നടത്തി.കെ.മോഹന്‍ദാസ്, പ്രശാന്ത് മലവയല്‍, വി.മോഹനന്, ജിതിന് ഭാനു, കെ.കെ അരുണ്‍, രാധ സുരേഷ്, വിപിന്‍ദാസ്, ഷാജിമോന്‍ ചൂരല്‍മല , രമേശ് കുഴിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍