പഴശിരാജ കോളേജില്‍ ദേശീയ സെമിനാര്‍ 28, 29 തിയ്യതികളില്‍
പുല്‍പ്പള്ളി:പഴശിരാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 28 ,29 തിയ്യതികളില്‍ ആദിവാസി വിദ്യഭ്യാസസവും കുടിയേറ്റവും എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സാമൂഹ്യ കൗണ്‍സിലിന്റെ സഹകരണത്തോടെ ദേശീയ സെമിനാര്‍ നടത്തും.29ന് രാവിലെ 10 മണിക്ക് ബത്തേരി രൂപതാദ്ധ്യക്ഷന് ഡോ.ജോസഫ് മാര്‍തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.പോണ്ടിച്ചേരി മുന്‍ സോഷ്യല്‍ സയന്‍സ് ഡിന് പ്രെഫ.എന്‍ സുബ്രഹ്മണ്യം നായിഡു മുഖ്യ പ്രഭാഷണം നടത്തും.കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായിരിക്കും.നടുവട്ടം ഗോപാലകൃഷ്ണന്, ഡോഃ സുസമ്മ ഐസക്ക്, ഡോ.ഗില്‍ബര്‍ട്ട് സെബാസ്ത്യന്, ഡോ. പി.ടി സെബാസ്റ്റ്യന്‍, ഡോഃ നാരായണന് .എം എസ്, ഡോ.ടി.ജമാല്‍ മുഹമ്മദ്,, സുബാഷ് വി.എസ് 'എം ഗീതാനന്ദന്, പി.വി സന്തോഷ്, റാം വിനായക്, സി.ആര്.ബി ജോയ്, പി.സി ഹരിഗോവിന്ദ്, മുജീബ് റഹ്മാന് വാഴക്കുന്നം, ലിനറ്റ് സെബാസ്റ്റാന്‍, എന്‍.ജയകൃഷ്ണന് എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ എ.ഒ റോയ് പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍