ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
പാടിച്ചിറ:നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം എന്ന ആശയം സമൂഹത്തിന് സമ്മാനിച്ചുകൊണ്ട് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ജൈവ പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് സ്കൂള്‍ ലീഡര്‍ സ്റ്റീവ് സനില്‍ ഉദ്ഘാടനം ചെയ്തു. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന രാസവള ,കീടനാശിനി പ്രയോഗങ്ങള്‍ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുപോലും ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാത്ത മലയാളി ജനതയുടെ മനസിലേക്ക് നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യവും നല്ല ജീവിതവും എന്ന സന്ദേശം പകര്‍ന്നു നല്‍കുകയാണ് ഈ കൊച്ചു കൂട്ടുകാര്‍.എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തില്‍ 200 ദിവസത്തോളം ഉച്ചഭക്ഷണം കഴിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നുമാണ്.ഭൂരിഭാഗം വരുന്ന സ്കൂളുകളിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കടകളിലെത്തിയതും കീടനാശിനികള്‍ ഉപയോഗിച്ച് കര്‍ഷകര്‍ നിര്‍മ്മിച്ചതുമായ പച്ചക്കറികളുമാണ് ഉച്ചഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നെല്ലാം ഒരു മാറ്റം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ജൈവ പച്ചക്കറിത്തോട്ടം എന്ന ആശയത്തെ മുന്‍നിര്‍ത്തി പച്ചക്കറി തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിന് സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും ശ്രമിക്കണം.
പുതു തലമുറയെ നല്ല ആരോഗ്യമുള്ള ജീവിതത്തിന്റെ ഉടമകളാകാന്‍ പ്രേരിപ്പിക്കുക, നല്ല ജീവിത സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പാടിച്ചിറ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജൈവ പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചത്. പച്ചക്കറി തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ സാധിക്കുന്നത്ര സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഹെഡ്മാസ്റ്റര് ജോണ്സണ് കെ ജി, പി.ടി.എ പ്രസിഡന്റ് ജെയ്സണ്‍ വര്‍ഗീസ്, അധ്യാപകരായ ജിഷിന് എം.ജെ ,ജോഷി എന്‍.ജെ, ജോര്‍ജ് പി.വി ,പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
അേേമരവാലിെേ മൃലമ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍