14,15 വയസുകാരികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ;പോക്സോ കേസില്‍ അറസ്റ്റിലായ യുവാക്കള്‍ റിമാന്റില്‍
പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വശീകരിച്ച് കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.. പനമരം കീഞ്ഞുകടവ് സ്വദേശികളായ പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിര്‍ (21), തോട്ടുമുഖം മുനവിര്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് 14, 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ത്ഥിനികളെ ഇവര്‍ കാറില്‍ കയറ്റി മൈസൂരു ഭാഗങ്ങളില്‍ കറങ്ങിയിരുന്നു. വിദ്യാലയത്തിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയുംതുടര്ന്ന് ചൈല്‍ഡ് ലൈന്‍ പനമരം പോലീസില്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍