ചികിത്സാര്‍ത്ഥം കോഴിക്കോടെത്തുന്ന വയനാട്ടുകാര്‍ക്കായി ആശ്രയ കേന്ദ്രം ഒരുങ്ങുന്നു
പുല്‍പ്പള്ളി:ചികിത്സയ്ക്കും മറ്റുമായി കോഴിക്കോട്ടെത്തുന്ന വയനാട്ടുകാര്‍ക്കായി മെഡിക്കല്‍ കോളജ് പരിസരത്ത് സാന്ത്വന കേന്ദ്രം ആരംഭിക്കുമെന്ന് ഫാ.ഷിബു കുറ്റിപറിച്ചേല്‍ പറഞ്ഞു.ആതുര ശുശ്രുഷാരംഗത്ത് ആശ്വാസത്തിന്റെ അഭയ കേന്ദ്രമെന്ന നില യിലാണ് യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കൃപാലയം എന്ന ഗൈഡന്‍സ് സെന്റര്‍ ആംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് ചികില്‍സാ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാനും വേണ്ട സഹായം നല്‍കാനുമാണ് ഈ കേന്ദ്രം.ഫാ.ഷിബു കുറ്റിപറിച്ചേലാണ് കൃപാലയത്തിന്റെ ശില്പി. കോഴിക്കോട് എത്തുന്ന പലരും നേരിടുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയാണ് അവര്‍ക്ക് ആശ്വാസവും അഭയവും നല്കാന് ഇത്തരമൊരു കേന്ദ്രം ആരംഭിച്ചതെന്ന് അദേഹം പറഞ്ഞു.രോഗികള്‍ക്ക് ഭക്ഷണം, മരുന്ന്, വിശ്രമം എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ടാവും. രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാന്‍ മുറികളും, ഡോര്മിറ്ററികളുമൊരുക്കും. രോഗികള്‍ക്ക് വേണ്ടി കൗണ്‍സലിങ്ങ് ,സൗജന്യ താമസം, ആശുപത്രി സന്ദര്‍ശനം, ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍, സാന്ത്വന ചികിത്സ, രക്തദാന ക്രമീകരണം എന്നിവയും ഇവിടെ സേവനങ്ങളായി ലഭിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍