ജനമുന്നേറ്റ ജാഥക്ക് തുടക്കമായി
പുല്‍പ്പള്ളി:സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതേതരത്വം തകര്‍ത്ത് കേരളത്തെ ഭ്രാന്താലയ മാക്കാന് ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനമുന്നേറ്റ ജാഥക്ക് തുടക്കമായി.ബത്തേരി നിയോജകമണ്ഡലതല ജാഥ മുള്ളന്‍കൊല്ലിയില്‍ സംസ്ഥാന കമ്മറ്റി അംഗം സി.കെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ല സെക്രട്ടറിയേറ്റ് അംഗം എ.എന്‍ പ്രഭാകരന്, സുരേഷ് താളൂര്‍,വി.വി.ബേബി എന്നിവരാണ് ജാഥ നയിക്കുന്നത്.പി.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സിപിഐം ജില്ല സെക്രട്ടരി പി ഗഗാറിന്, കെ ശശാങ്കന്, ജാഥാക്യാപ്റ്റന് എ എന്‍ പ്രഭാകരന്, വൈസ്ക്യാപ്റ്റന്‍ സുരേഷ്താളൂര്‍, മാനജര്‍ വി.വി ബേബി, ഇ.എ ശങ്കരന്,പി.ആര് ജയപ്രകാശ്, ടി ബി സുഗരഷ്,പി.എസ് ജനാദനന്, എം എസ് സുരേഷ്ബാബു, പി കെ മാധവന്, ബിന്ദു പ്രകാശ് എന്നിവര്‍ സംസാരിച്ചു.ജാഥ നവംബര്‍ 27 ന് മീനങ്ങാടിയില്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍