എം.ഐ ഷാനവാസ് എം.പി അന്തരിച്ചു;വയനാട്ടില്‍ പൊതുദര്‍ശനമില്ല; സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ പത്ത് മണിക്ക് എറണാകുളത്ത്

വയനാട് എം.പി യും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടുമായ എം.ഐ ഷാനവാസ് എം.പി (67)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.35 നായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരുന്നു അദ്ദേഹം. ഭൗതീക ശരീരം ഇന്ന് ഉച്ചയോടെ ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കും. പിന്നീട് എറണാകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാളെ രാവിലെ ഖബറടക്കും.വയനാട്ടില്‍ പൊതുദര്‍ശനം ഇല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ പരേതനായ എം.വി. ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബര്‍ 22നു ജനിച്ച ഷാനവാസ് കെപിസിസി ജനറല്‍ സെക്രട്ടറി. കെപിസിസി വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ജുബൈരിയത് ബീഗം. മക്കള്‍: അമിന ഷാനവാസ്, ഹസീബ് ഷാനവാസ്. മരുമക്കള്‍: മുഹമദ് ഹനീഷ് (കെഎംആര്‍എല്‍ എംഡി), ടെസ്‌ന ഹസീബ്. മകള്‍ അമിനയായിരുന്നു കരള്‍ ദാനം ചെയ്തിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍