കഞ്ചാവുമായി ഒരാള്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബത്തേരി കുപ്പാടി പഴേരി മേലെതൊടി ടി.കെ മുഹമ്മദലി (56) യെയാണ് ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ റ്റി.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് ബത്തേരി ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു.പ്രതി ഓടിച്ചിരുന്ന കെ.എല്‍ 73 ബി 5428 സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്കെതിരെ ഇതിനുമുമ്പും സമാന കേസുകള്‍ നിലവിലുണ്ട്.കസ്റ്റഡിയിലെടുത്ത ശേഷവും നിരവധി ആളുകളാണ് പ്രതിയുടെ മൊബൈലില്‍ കഞ്ചാവിനു വേണ്ടി വിളിച്ചിരുന്നതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ വിദ്യാര്‍ത്ഥികളെ അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തിയ ശേഷം വിട്ടയച്ചു. മൈസൂരില്‍ നിന്നും കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. മാനന്തവാടി ജെ.എഫ്.സി.എം 1 കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ ജി ശശികുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍ കെ കെ ,രഘു എം.എ,ഡ്രൈവര്‍ റഹീം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍