മയക്കുമരുന്ന് ഗുളികകളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ബംഗളൂരുവിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ പേരാമ്പ്ര കടിയങ്ങാട് കണ്ണിപൊയില്‍ വീട്ടില്‍ അമീര്‍ സുഹൈല്‍ (20), തൃശൂര്‍ പുതുശ്ശേരി ചെറുതുരുത്തി പള്ളത്ത് വീട്ടില്‍ പി എ ആസിഫ് (21) എന്നിവരെയാണ് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് വാഹന പരിശോധനക്കിടെ കാട്ടിക്കുളത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന നിരോധിത ലഹരി ഗുളികകളും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ബൈക്ക് ബംഗളൂരുവില്‍ നിന്നും മോഷ്ടിച്ചതാണെന്നുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതികള്‍ക്കെതിരെ എന്‍ ഡി പിഎസ് നിയമത്തിന്റെ 22 (എ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍