നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
പനമരം:പച്ചിലക്കാട് നശാത്തുല്‍ ഇസ്ലാം മദ്രസയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.മഹല്ല് ഉപദേശക സമിതി വൈസ് ചെയര്‍മാര്‍ സൈദ് പന്തലന്കുന്നന് പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് നവാസ് ദാരിമി അധ്യക്ഷത വഹിച്ചു.നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ പ്രഭാഷണം,നബിദിന ഘോഷയാത്ര,കലാ സാഹിത്യ മത്സരങ്ങള്‍ എന്നിവ നടക്കും.ഞായറാഴ്ച ജഅഫര്‍ വാഫി പിണങ്ങോട് പെരുമാറ്റത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തിലും, തിങ്കളാഴ്ച ഷൗക്കത്തലി മൗലവി വെള്ളമുണ്ട നവലോകത്തിലെ പ്രവാചകന് എന്ന വിഷയത്തിലും പ്രഭാഷണം നടത്തും , ചൊവ്വാഴ്ച നബിദിന ഘോഷയാത്രയും വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും നടക്കും. സമ്മാന ദാനത്തോോടെ പരിപാടികള്‍ സമാപിക്കും.മഹല്ല് പ്രസിഡന്റ് വാഴയില്‍ അബ്ദുള്‍ അസീസ്, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ കാട്ടി, സ്വാഗത സംഘം ചെയര്മാന് നാസര്‍ കോറോത്തറ, അസീസ് സാവാന്‍, എം.കെ മൊയ്തു, പടിഞ്ഞാറയില്‍ മൊയ്തു,വരിയില്‍ അബ്ദുള്ള, എം.കെ മജീദ്, ഇഖ്ബാല്‍ പെരിങ്ങോളന്‍, നവാസ് പറമ്പന്‍ , കെ.സി സലാം, റസാക്ക് ചീനമ്പീടന്‍, സലീം കോഴിക്കാടന്‍, ജാഫര്‍ തച്ചമ്പന് തുടങ്ങിയവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍