കഞ്ചാവുമായി യുവാവ് പിടിയില്‍
മക്കിയാട് കാട്ടുവേലിക്കകത്ത് ഷാരോണ്‍ ജോസഫ് (20) നെയാണ് വെള്ളമുണ്ട എസ്ഐ പി ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട ഭാഗത്തും മറ്റും വിദ്യാര്‍ത്ഥികളടക്കം കഞ്ചാവെത്തിച്ചുനല്കുന്നയാളാണ് ഷാരോണെന്ന് പോലീസ് വ്യക്തമാക്കി. പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് 130 ഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ കിണറ്റിങ്ങലില്വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍